സുരക്ഷയില്‍ ആശങ്കയില്ല, ഇന്ത്യയുടെ ഇടിപരീക്ഷയ്ക്ക് പഞ്ച് ഇലക്‌ട്രിക്ക്‌ ഇറക്കാൻ ടാറ്റ മോട്ടോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ദിവസമാണ് മൈക്രോ എസ്.യു.വി. മോഡലായ പഞ്ചിന്റെ ഇലക്‌ട്രിക് മോഡല്‍ വിപണിയില്‍ എത്തിച്ചത്. ആക്ടി.ഇ.വി എന്ന പ്യുവർ ഇലക്‌ട്രിക് പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം സുരക്ഷ ഉറപ്പാക്കുന്നതിനായി ഇടിപരീക്ഷയ്ക്ക് ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ സ്വന്തം ക്രാഷ്ടെസ്റ്റായ ഭാരത് എൻക്യാപ് പരീക്ഷണത്തിനാണ് പഞ്ച് ഇ.വി. ഇറക്കുന്നതെന്നാണ് സൂചന. ടാറ്റ മോട്ടോഴ്സിന്റെ മറ്റ് എസ്.യു.വി. മോഡലുകളായ ഹാരിയർ, സഫാരി എന്നീ വാഹനങ്ങളാണ് ഭാരത് എൻക്യാപ് ക്രാഷ്ടെസ്റ്റില്‍ ആദ്യമായി പരീക്ഷിച്ച മോഡലുകള്‍. ഇവ രണ്ടും ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയാണ് ഇടിപരീക്ഷയെ അതിജീവിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് പുതിയ പഞ്ച് ഇലക്‌ട്രിക്കിനെയും ടാറ്റ മോട്ടോഴ്സ് പരീക്ഷണത്തിന് ഇറക്കുന്നത്. പഞ്ചിന്റെ ഐസ് എൻജിൻ മോഡല്‍ മുമ്പ് തന്നെ ക്രാഷ്ടെസ്റ്റില്‍ മാറ്റുരയ്ക്കുകയും ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ സുരക്ഷ തെളിയിച്ചിട്ടുള്ളതുമാണെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

കരുത്തുറ്റ സ്ട്രക്ടറിലാണ് പഞ്ച് ഇലക്‌ട്രിക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിനുപുറമെ ഒരു പ്യുവർ ഇലക്‌ട്രിക് ആർക്കിടെക്ചർ എന്ന നിലയില്‍ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ പ്ലാറ്റ്ഫോം ഒരുങ്ങിയിരിക്കുന്നത്. ഇത് ഉറപ്പിക്കുന്നതിനായാണ് ഭാരത് എൻക്യാപ് ക്രാഷ്ടെസ്റ്റിന് ഈ വാഹനം അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ അന്തിമ ഫലത്തിന് ശേഷം മാത്രമേ സുരക്ഷ സംബന്ധിച്ച്‌ ആധികാരികമായി സംസാരിക്കൂവെന്നാണ് ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനുവരി 17-ാം തീയതിയാണ് ടാറ്റ പഞ്ച് ഇ.വി. വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനോടകം തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ ഇലക്‌ട്രിക് വാഹനത്തിന് 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേഡ്, എംപവേഡ് പ്ലസ് എന്നീങ്ങനെയാണ് വേരിയന്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

പഞ്ച് ഇലക്‌ട്രിക് മോഡല്‍ ലൈനപ്പില്‍ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്‌.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്‌.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാർജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. മികച്ച ചാർജിങ്ങ് ഓപ്ഷനുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 3.3 കിലോവാട്ടിന്റെ വാള്‍ ബോക്സ് ചാർജർ, 7.2 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജർ എന്നിവയാണ് ടാറ്റ മോട്ടോഴ്സ് നല്‍കുന്നത്. അതേസമയം ഡി.സി. ഫാസ്റ്റ് ചാർജിങ്ങ് സാധ്യമായ ഈ വാഹനം 50 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്‌ കേവലം 56 മിനിറ്റില്‍ പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നുമാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...