നികുതി മാറ്റങ്ങൾ പ്രാബല്യത്തിൽ; ഭൂമിയുടെ ന്യായവില ഇനി മാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും, കോടതി ചെലവും കൂടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ന്നു. കേന്ദ്ര നിർദേശ പ്രകാരം വാട്ടർ അതോറിറ്റിയുടെ അടിസ്ഥാന താരിഫിൽ വരുത്തേണ്ട വർധനവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭൂമിയുടെ ന്യായവില ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് മാറും. ഭൂമി പണയം വച്ച് വായ്പ എടുക്കതിനും ചെലവ് കൂടും. ഭൂ നികുതിയിലും മാറ്റമുണ്ട്. ഫ്ലാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കാത്ത ഭൂമിക്ക് ഫ്ലാറ്റുകളില് താമസിക്കുന്നവര്‍ നികുതി നല്‍കണം.

ലീസ് എഗ്രിമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി. ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1ശതമാനം ഭൂരേഖകളുടെ പരിശോധനാഫീസായി നല്‍കണം. കോടതി ചെലവും കൂടും. പ്രധാനമായും ചെക്കുകേസിനും വിവാഹമോചനക്കേസിനെയുമാണ് ബാധിക്കുക. റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില കൂടി. സോളാര്‍ ഉള്‍പ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...