നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ, മൊത്തം ചരക്ക് സേവന നികുതി വരുമാനം ആദ്യമായി 2 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി 12.4 ശതമാനം വർധിച്ച് 2.1 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കാലയളവിൽ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8.3 ശതമാനം വർധിച്ചപ്പോൾ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി പിരിവിൽ 13.4 ശതമാനം വർധനയുണ്ടായി. എന്നാൽ ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ (ഐജിഎസ്ടി) ലഭിച്ച തുക കഴിഞ്ഞ വർഷം ഏപ്രിലിൽ 38,593 കോടിയായിരുന്നത് 2 ശതമാനം കുറഞ്ഞ് 37,826 കോടി രൂപയായി.

2024 മാർച്ചിൽ ഇറക്കുമതി സെസിൽ നിന്ന് സർക്കാരിന് 1,008 കോടി ലഭിച്ചു, ഇത് കഴിഞ്ഞ വർഷം മാർച്ചിലെ 984 കോടി രൂപയേക്കാൾ 2.4 ശതമാനം കൂടുതലാണ്. ഈ വർഷം ഏപ്രിലിലെ അറ്റ ​​ജിഎസ്ടി കളക്ഷൻ (റീഫണ്ടിന് ശേഷം) 17.1 ശതമാനം വർധിച്ച് 1.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് കേന്ദ്ര ജിഎസ്ടി കളക്ഷൻ 27.8 ശതമാനം വർധിച്ച് 94,153 കോടി രൂപയായും സംസ്ഥാന ജിഎസ്ടി കളക്ഷൻ 25.9 ശതമാനം വർധിച്ച് 95,138 കോടി രൂപയായും ഉയർന്നു. ജമ്മു കശ്മീർ, ലക്ഷദ്വീപ്, ആൻഡമാൻ, സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും ജിഎസ്ടി വരുമാനം ഈ വർഷം ഏപ്രിലിൽ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വർദ്ധിച്ചു.കേരളത്തിലെ ജിഎസ്ടി വരുമാനത്തിലെ വളർച്ച 9 ശതമാനമാണ്. എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും സ്കൂൾ, കോളജ് അവധികൾ കാരണം ടൂറിസം വർധിച്ചതുമാണ് ഏപ്രിലിൽ ജിഎസ്ടി വരവ് വർധിക്കാൻ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ

0
കോഴിക്കോട്: വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്....