റിലയൻസ് ഇൻഡസ്ട്രീസിന് പിഴയിട്ട് നികുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് പിഴയിട്ട് നികുതി വകുപ്പ്. 56.44 കോടി രൂപയാണ് അഹമ്മദാബാദിലെ സി.ജി.എസ്.ടി ജോയിന്റ് കമീഷണർ പിഴയിട്ടത്. നവംബർ 25നാണ് ഇതുസംബന്ധിച്ച നടപടി ജോയിന്റ് കമീഷണർ സ്വീകരിച്ചത്. നവംബർ 27നാണ് ഇതുസംബന്ധിച്ച ഉത്തരവ് തങ്ങൾക്ക് ലഭിച്ചതെന്ന് റിലയൻസ് അറിയിച്ചു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ടാണ് പിഴശിക്ഷയെന്ന് റിലയൻസ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു. പെനാൽറ്റിക്കെതിരെ റിലയൻസ് അപ്പീൽ നൽകുമെന്നാണ് സൂചന. സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ടിലെ 74ാം വകുപ്പ് പ്രകാരമാണ് നടപടി.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേരിയ നഷ്ടത്തോടെയാണ് റിലയൻസ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്. പിന്നീട് റിലയൻസ് ഓഹരികൾ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് പോയി. 0.12 ശതമാനം നേട്ടത്തോടെ 1,565.50ത്തിലാണ് ഓഹരികളുടെ ​വ്യാപാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്നത്. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റിലയൻസ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. 2026ലും റിലയൻസ് മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് പ്രവചനങ്ങൾ. ജെഫറീസ് പോലുള്ള ഏജൻസികളാണ് അടുത്ത വർഷവും ഓഹരി വിപണിയിൽ റിലയൻസ് മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....