ചെന്നൈ: അഴിമതി കേസില്‍ കുറ്റാരോപിതനായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ വസതിയില്‍ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജിയുടെ വസതിയില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനകളില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
അതേസമയം കേസില്‍ ചോദ്യം ചെയ്യാനും സത്യം പുറത്തു കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ അവകാശത്തെ മന്ത്രി തടസ്സപ്പെടുത്തുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കിയിരുന്നു. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡിഎംകെ നേതാവിന്റെയും ഭാര്യയുടെയും ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം അറിയിച്ചത്.