നികുതി പണം തട്ടിയെടുത്ത വില്ലേജ് അസിസ്റ്റന്റിനെതിരെ പോലീസ് കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നികുതി അട്യ്ക്കാന്‍ നല്‍കിയ പണം തട്ടിയ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റിനെതിരെ പോലീസ് കേസ്. കൂരമ്പാല വില്ലേജിലെ അസിസ്റ്റന്റായ കെ.പി ബിനുവിനെതിരെയാണ് പോലീസ് കേസ്സടുത്തത്. മൂന്നു പേരില്‍ നിന്ന് നികുതിയിനത്തില്‍ വാങ്ങിയ മുപ്പതിനായിരത്തോളം രൂപ തട്ടിയെടുത്ത് രസീതിന്റെ അപൂര്‍ണമായ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രിന്റ് നല്‍കിയാണ് പണം തട്ടിയത്. ഹസില്‍ദാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 – 21 കാലഘട്ടത്തില്‍ ഇയാള്‍ പള്ളിക്കല്‍ വില്ലേജില്‍ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടത്തിയത്. മൂന്നു പേര്‍ നികുതി അടയ്ക്കാന്‍ ഏല്‍പിച്ച പണം കള്ള രസീത് നല്‍കി തട്ടിയെടുത്തത്.

തെങ്ങമം ശ്രികൃഷണഭവനില്‍ താരാദേവിയിടെ പക്കല്‍ നിന്നും നികുതി ഇനത്തില്‍ ആറായിരം രൂപയും തോട്ടുവയില്‍ അമ്പാടിയില്‍ ജ്യോതിഷ് കുമാറിന്റെ പക്കല്‍ നിന്ന് നാലായിരം രൂപയ്ക്കടുത്തും ശൂരനാട് ഒരാളില്‍ നിന്ന് 17500 ആണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. കെട്ടിട നികുതി അടയ്ക്കാത്തതിനെക്കുറിച്ച് ഉടമകളോട് അന്വേഷിപ്പോഴാണ് വില്ലേജ് ഓഫീസര്‍ക്ക് കളവ് നടന്നതായി മനസ്സിലായത്. കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ അതിലും പണം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു തുടര്‍ന്നാണ് ബിനുവിനെതിരെ തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് തഹസില്‍ദാര്‍ പോലിസില്‍ പരാതി നല്‍കിയതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...