സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ സിപിഎം രഹസ്യ നീക്കം

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ട് ജീവനക്കാരെ ഒരു നടപടിക്കും വിധേയരാക്കാതെ വരും ദിവസങ്ങളില്‍ തിരിച്ചെടുക്കാന്‍ സിപിഎം നീക്കം. എല്‍ഡിഎഫ് പ്രാദേശിക നേതാക്കളായ ഇരുവരെയും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറ്റാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സമ്മേളനങ്ങള്‍ കഴിയുന്നതുവരെ ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രചാരണം വ്യാപകമാക്കി. പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ബാങ്ക് ഭരിക്കുന്ന എല്‍ഡിഎഫും തുടക്കം മുതല്‍ സ്വീകരിച്ചത്. ഇതിനിടെ സഹകരണവകുപ്പ് എആര്റിന്റെ നേതൃത്വത്തില്‍ തുടക്കത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നെങ്കിലും പിന്നീട് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

നിലവിലെ ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനടക്കം വെട്ടിപ്പില്‍ പങ്കുണ്ടന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയതോടെയാണ് ജില്ലാനേതൃത്വം ഇടപെട്ട് പ്രശ്‌നം ഒതുക്കാനുള്ള തീവ്രശ്രമം ഉണ്ടായത്. ഇതിനായി പ്രത്യേക സംഘത്തെത്തന്നെ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ചിരുന്നു. തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വെട്ടിപ്പ് നടത്തിയവരെ ‘പരിക്കേല്‍പ്പിക്കാതെ’ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതുവരെ പിടിച്ചു നില്‍ക്കാനായിരുന്നു പാര്‍ട്ടി നല്‍കിയിരുന്ന നിര്‍ദേശം.

വെട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്ന ആദ്യ നാളുകളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ വീടുകളില്‍ സിപിഎം നേതാക്കളെത്തി അനുനയിപ്പിച്ചും ചിലയിടങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് ചില സ്ഥിരം നിക്ഷേപകരെ ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഏരിയാ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ സംഘമായി തിരിഞ്ഞാണ് നിക്ഷേപകരുടെ വീടുകളില്‍ എത്തുന്നത്. പാര്‍ട്ടി അനുഭാവികളായ സാമുദായിക സംഘടനാ നേതാക്കളേയും ഒപ്പം കൂട്ടിയാണ് നിക്ഷേപകരുടെ വീടുകളിലെത്തി അനുനയ ചര്‍ച്ചയും ഉറപ്പും നല്‍കിയിരുന്നത്. 16 ലക്ഷത്തിന്റെ വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ പിടിക്കപ്പെട്ടതെങ്കിലും ശരിയായ കണക്കുകള്‍ ഇതിന്റെ പതിന്‍മടങ്ങാണെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...