ചെങ്ങന്നൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന പിടിവാശി എന്തിനുവേണ്ടിയാണന്ന സമൂഹ മനഃസാക്ഷിയുടെ ചോദ്യം നാടെമ്പാടും ഉയര്‍ന്നിട്ടും നുണപ്രചാര ണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ട് പോലീസിനെ ഉപയോഗിച്ച് ഏകാധിപത്യപരമായി ഭൂമിപിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെറെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ ആവശ്യപ്പെട്ടു. സമരസമിതി മുളക്കുഴ യൂണിറ്റ് ജനുവരി 28ന് സംഘടി പ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടപടി പിൻവലിച്ചില്ലെങ്കില്‍ കര്‍ഷകസമര മാതൃകയിലുള്ള അതിശക്തമായ പ്രക്ഷോഭണങ്ങളിലേക്കു പോകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.എം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സമരസമിതി നേതാക്കളായ ടി.കോശി, കെ.സി കൃഷ്ണന്‍, റെജി തോമസ്, മേരി ജഗൻ ഐപ്പ് എന്നിവര്‍ പ്രസംഗി ച്ചു. തുടര്‍ന്ന് ഡിപിആര്‍ കത്തിച്ച് പ്രതിഷേധിച്ചു.
സില്‍വര്‍ ലൈന്‍ ; ഏകാധിപത്യപരമായി ഭൂമിപിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മധു ചെങ്ങന്നൂര്‍
RECENT NEWS
Advertisment