കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല ആര്‍എസ്എസ് ബന്ധമുള്ള പോലീസുകാരന്‍ ; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാറാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പോലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു. ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം തെളിവുകള്‍ മറച്ചു വെച്ചുവെന്നും വഡേറ്റിവാര്‍ പറഞ്ഞു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാണ് അഡ്വ. ഉജ്ജ്വല്‍ നികം.

ഭീകരാക്രമണത്തിനിടെ, കാര്‍ക്കറെയെ പാക് ഭീകരന്‍ അജ്മല്‍ കസബ് അല്ല വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള പോലീസുകാരനാണ് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസുകാരനെ സംരക്ഷിച്ച ഉജ്ജ്വല്‍ നികം വക്കീല്‍ അല്ല, രാജ്യദ്രോഹിയാണ്. ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറിയെന്നും വഡേറ്റിവാര്‍ കുറ്റപ്പെടുത്തി. വഡേറ്റിവാറിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്രയും തരംതാണ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഉജ്ജ്വല്‍ നികം പറഞ്ഞു. തന്നെ മാത്രമല്ല, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയുമാണ് വഡേറ്റിവാര്‍ അപമാനിച്ചതെന്നും ഉജ്ജ്വല്‍ നികം അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...