തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്ന് മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനത്തിന് അനുമതി. ഒരേസമയം അഞ്ച് പേര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്താം. രാവിലെ ആറിന് മുമ്പ് അനുമതിയില്ല. വെെകീട്ട് ആറരയ്ക്കും 7.30നും ഇടയിലും പ്രവേശനാനുമതി നല്‍കില്ല. പത്ത് വയസില്‍ താഴെ ഉള്ളവര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. അഞ്ച് മാസത്തിന് ശേഷമാണ് തിരുവിതാംകൂര്‍ ക്ഷേത്രങ്ങളില്‍ ഭതക്തര്‍ക്ക് പ്രവേശനം നല്‍കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്ന് മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനo
RECENT NEWS
Advertisment