യാത്രക്കാര്‍ക്ക് ഭീഷണിയായി തണ്ണിത്തോട് റോഡിൽ തേക്കില പുഴുക്കൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ തേക്കില പുഴുക്കളുടെ ശല്യം രൂക്ഷമാകുന്നു. മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്ന ഇത്തരം പുഴുക്കളുടെ പ്രധാന ഭക്ഷണം തേക്കിലകൾ ആണ്. തണ്ണിത്തോട് റോഡിലെ ഞ്ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള ഭാഗത്തും പേരുവാലി മുതൽ തണ്ണിത്തോട് മുഴി വരെയുള്ള ഭാഗത്തുമാണ് തേക്കില പുഴു ശല്യം കൂടുതലായും ഉള്ളത്. രാവിലെ ചിലന്തി വലകൾ പോലെയുള്ള നൂലുകളിൽ നൂറുകണക്കിന് പുഴുക്കളാണ് പ്രധാന റോഡുകളിലേക്ക് തൂങ്ങി ഇറങ്ങുന്നത്. ഇത്തരം പുഴുക്കൾ യാത്രക്കാരുടെ ശരീരത്തിൽ വീണാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതും സാധാരണമാണ്. മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാരുടെ മുഖത്ത് വീഴുന്ന പുഴുക്കൾ വാഹനങ്ങൾ അപകടത്തിൽ പെടുത്തുന്നതിനും സാധ്യത ഏറെയാണ്. കാറുകളുടെയും മറ്റും ഗ്ളാസുകളിൽ വീഴുന്ന പുഴുക്കൾ പുറപ്പെടുവിക്കുന്ന ദ്രാവകം ഗ്ളാസുകളിൽ മങ്ങൽ വരുത്തുന്നതിനും ഇതും അപകട സാധ്യത വർധിപ്പിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ

0
മലപ്പുറം: പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി...

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു

0
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച്...

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...

കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന് അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

0
കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന...