ഗുജറാത്ത്: ഗുജറാത്തില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. സൂറത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥൊനത്തില്‍ 23കാരിയായ മാൻസി എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പതിനൊന്നുകാരനെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി അധ്യാപികയ്ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷം ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലെ ഷംലാജിക്ക് സമീപം ഇരുവരെയും കണ്ടെത്തി.
ഏപ്രിൽ 25ന് അധ്യാപിക മാൻസി തന്റെ വിദ്യാർത്ഥിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ദില്ലിയിലും ബസിൽ എത്തിയതായി പോലീസ് പറഞ്ഞു. അവിടെ നിന്ന് ഇരുവരും ജയ്പൂരിലേക്ക് പോയി രണ്ട് രാത്രി ഒരു ഹോട്ടലിൽ താമസിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.