കൈപ്പുഴമുട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു ; 5 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

വൈക്കം: കൈപ്പുഴമുട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. വൈക്കം മറവൻതുരുത്ത് കടൂക്കര സുഭാഷ് ഭവനിൽ സുഭാഷിന്റെ ഭാര്യ ശ്രീകല(59) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ ഡോ. നിഖിൽ സുഭാഷ്(29), എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരായ കറുകച്ചാൽ കൈനികര സന്ദീപ് ജോസഫ്(45), സോന(36), അലീഷ(12), ശ്രീകുമാർ(43) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.30ന് കൈപ്പുഴമുട്ട് ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം. കോട്ടയത്ത് നിന്നു വൈക്കം ഭാഗത്തേക്ക് പോയ, ഡോ. നിഖിൽ ഓടിച്ച കാറും വെച്ചൂർ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര നവോദയ സ്കൂളിലെ അധ്യാപികയാണ് ശ്രീകല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...