നക്ഷത്രയുടെ അമ്മ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റു മരിച്ച നക്ഷത്രയുടെ(6) അമ്മ വിദ്യയെ നാലു വർഷം മുൻപു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ മാവേലിക്കര എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്. നക്ഷത്രയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പിതാവ് ശ്രീമഹേഷ് മാവേലിക്കര സബ് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെയും മാതാവിനെയും ചോദ്യം ചെയ്യണമെന്നാണു പരാതിയിലെ ആവശ്യം. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. ശ്രീമഹേഷും വിദ്യയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അതൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്നും വിദ്യയുടെ സഹോദരൻ വിഷ്ണു പറഞ്ഞു. ‘‘സംഭവ ദിവസം രാത്രി സൗദിയിലുള്ള എന്നെ ഫോണിൽ വിളിച്ച് വിദ്യ ശ്രീമഹേഷുമായി വഴക്കുണ്ടായ കാര്യം പറഞ്ഞിരുന്നു. പിറ്റേന്നു തന്നെ അമ്മയെ അങ്ങോട്ടേക്ക് അയയ്ക്കാമെന്നു ഞാൻ പറഞ്ഞു.

അൽപം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ശ്രീമഹേഷിന്റെ ഫോൺ വന്നു. തന്നെയും അമ്മയെയും കുഞ്ഞിനെയും മുറിക്കകത്താക്കി വിദ്യ പുറത്തുനിന്നു പൂട്ടിയെന്നും എന്തോ കുഴപ്പമുണ്ടെന്നും ഉടൻ വരണമെന്നുമാണു പറഞ്ഞത്. അമ്മയും ബന്ധുവും കൂടി അപ്പോൾ തന്നെ മാവേലിക്കരയ്ക്കു പോയി. വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യയെ കണ്ടെത്തി. മറ്റുള്ളവരെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു. അന്ന് ആ മരണം സംബന്ധിച്ചു സംശയമൊന്നും തോന്നിയില്ല. പക്ഷേ പല വിവരങ്ങളും ഞങ്ങളിൽ നിന്നു മറച്ചുവച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയതോടെ സംശയം കൂടി’’– വിഷ്ണു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....