കഞ്ചിക്കോട് വാഹനാപകടത്തിൽ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഞ്ചിക്കോട് വാഹനാപകടത്തിൽ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് സംശയം. സിസിടിവി ക്യാമറയിൽ മറ്റൊരു വാഹനം ഇടിക്കുന്നത് കണ്ടെത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. യുവതി ഓടിച്ച ഇരുചക്ര വാഹനത്തിൻ്റെ അമിത വേഗതയാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്‍റെ നിഗമനം. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസിയാണ് വാഹനാപകടത്തിൽ മരിച്ചത്. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.

സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിന് താഴെ വെച്ച് മുറിഞ്ഞ് പോയിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു മരണം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ അധ്യാപികയാണ് ആൻസി. കോളേജിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിന് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി...

0
കോന്നി : മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോറാൻ മോർ ബസേലിയോസ്...

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...