കൊല്ലം : മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പോലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. മാർച്ച് അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ശാസ്താംകോട്ട പതാരം 721 നമ്പർ സർവീസ് സഹകരണ ബാങ്കിലാണ് സ്വർണ്ണം ആണെന്ന് പറഞ്ഞു മുക്കുപണ്ടം പണയം വെച്ചത്. 15 ലക്ഷം രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് തട്ടിയത്. 130 .198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാണ് ദിലീപ് കുമാർ പണയം വെച്ചത്. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതരുടെ പരാതിയിൽ ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























