കൊടുങ്ങല്ലൂർ : മുസ്ലിം വിദ്യാർഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഉപദേശം നൽകിയ അധ്യാപകനെതിരെ പ്രതിഷേധം. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ് രക്ഷാകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ലാസിൽ സംസാരിക്കുകയും വിദ്യാർഥിനികളോട് പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായിക്കൊള്ളാൻ പറയുകയും ചെയ്തതായാണ് പരാതി.
പെൺകുട്ടികളോട് ഇയാൾ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. കടുത്ത ആർഎസ്‌എസ് –ബിജെപി അനുഭാവിയായ ഇയാൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനോട് ഒരു രക്ഷിതാവ് പരാതി പറയുന്നതിന്റെ ഫോൺ ശബ്ദരേഖ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.