Thursday, January 2, 2025 9:42 pm

ഉറക്കി കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാതായി ; ഒടുവിൽ അടുത്ത പറമ്പിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തി. അമ്മയും പരിസരവാസികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സമീപമുള്ള പറമ്പിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ചേരാനല്ലൂർ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിനു സമീപം കൊട്ടേപറമ്പിൽ ജയിംസ്–സജിത ദമ്പതികളുടെ കുട്ടിയെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം.

ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറിഅടച്ചു സജിത ശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈസമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ചു പരിസരവാസികളെ അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടിൽ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വർക്ക്ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്.

കുട്ടി കരഞ്ഞതിനാലാണു പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂർ പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ അമൃത ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂർ പോലീസ്  പറഞ്ഞു. നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നല്‍കി എഡിഎം

0
തൃശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നല്‍കി തൃശൂര്‍ എഡിഎം. ഹൈക്കോടതി...

സെന്റ് ജോർജസ് ഹൈസ്കൂൾ പുതുവര്‍ഷദിനം നടത്തിയ പ്രതിഭാ സംഗമം ശ്രദ്ധേയമായി

0
ചുങ്കപ്പാറ: സെന്റ് ജോർജസ് ഹൈസ്കൂൾ പുതുവര്‍ഷദിനം നടത്തിയ പ്രതിഭാ സംഗമം ശ്രദ്ധേയമായി....

ക്ഷേത്രപൂജാ തിരക്കിനിടയിലെ മോഷണങ്ങള്‍ മൂന്ന് തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

0
ചെങ്ങന്നൂര്‍: ക്ഷേത്രങ്ങളിലെ പൂജകള്‍ക്കിടയില്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് മാലമോഷണം നടത്തിവന്ന തമിഴ്‌നാട്...