ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്‍ലിം ലീഗ് നേരത്തെ തന്നെ പൗരത്വ ബില്ലിനെതിരായ റിട്ട് ഹരജി നല്‍കിയ സമയത്തു തന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും കൊണ്ടുവന്നിട്ടില്ല അതുകൊണ്ടുതന്നെ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതില്‍ പ്രസക്തിയില്ല എന്നായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം നിയമം പ്രാബല്ല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി ലീഗ് സുപ്രീം കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അവ തമ്മില്‍ ബന്ധമുണ്ടെങ്കില്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ലീഗ് അപേക്ഷയില്‍ പറയുന്നു.