Thursday, July 3, 2025 11:58 pm

സംസ്കൃത സർവ്വകലാശാലയിൽ അധ്യാപക ഒഴിവ് ; വാക് ഇൻ ഇന്റർവ്യൂ ഒൻപതിന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിൽ 2022-2023 അധ്യയന വർഷത്തിലേയ്ക്ക് ഒരു അധ്യാപക ഒഴിവുണ്ട്. വേതനം മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. ‘ഇൻഫർമാറ്റിക്സ്-വ്യാകരണം’ എന്ന വിഷയത്തിൽ ക്ലാസ്സുകൾ എടുക്കുന്നതിൽ പ്രാവീണ്യമുളള, സംസ്കൃതം വ്യാകരണത്തിൽ നിശ്ചിത യു. ജി. സി. യോഗ്യതയുളളവർക്ക് മാർച്ച് ഒൻപതിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം വ്യാകരണം വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്. യു. ജി. സി. യോഗ്യതയുളളവരുടെ അഭാവത്തിൽ യു. ജി. സി. യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ സ്വാമി തത്വമയാനന്ദയുടെ പ്രഭാഷണം മാർച്ച് 10ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും സംസ്കൃതം വേദാന്തം വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വിശിഷ്ട പ്രഭാഷണ പരിപാടിയിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലുളള നോർത്തേൺ കാലിഫോർണിയയിലെ വേദാന്ത സൊസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജ്ജായ സ്വാമി തത്വമയാനന്ദ മുഖ്യപ്രഭാഷണം നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. മാർച്ച് 10ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഇന്ത്യൻ പരമ്പരാഗത സമ്പ്രദായങ്ങൾ: മൾട്ടിഡിസിപ്ലിനറി വീക്ഷണങ്ങൾ’ എന്നതാണ് പ്രഭാഷണ വിഷയം. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, സംസ്കൃതം വേദാന്ത വിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിളള എന്നിവർ പ്രസംഗിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...