മലപ്പുറത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 9 വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്ത അധ്യാപകൻ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗികമായി ദുരുപയോഗം ചെയ്ത അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. നിരവധി പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്‍റെ ആക്രമണത്തിന് ഇരയായത്.

അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്. ആദ്യം രണ്ട് പേരാണ് പരാതിപ്പെട്ടത്. പിന്നാലെ മറ്റ് കുട്ടികളും ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. തുടർന്ന് ചൈല്‍ഡ് ലൈന്‍ അധികൃതർ വിവരം കുട്ടികളുടെ വീട്ടിലും അറിയിച്ചു. പിന്നാലെ ഇവരും ഇയാൾക്കെതിരെ പരാതി നൽകി. പോലീസിന് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുത്തത്. സമദിനെതിരെ ഒമ്പത് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...