നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) ക്യാംപിനിടെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ ഒളവില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്)ക്യാംപിനിടെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ ഒളവില്‍. കോഴിക്കോട് താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്യാംപില്‍ വച്ച് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച് കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ വിവരം നല്‍കിയത്.

ഇയാള്‍ നിരന്തരം വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. അതേസമയം ഇസ്മയിലില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പില്‍ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സ്‌കൂളില്‍ ചാര്‍ജെടുത്തത്. സ്‌കൂളിലെ എന്‍എസ്എഎസ് ചുമതലയും ഇയാള്‍ക്കായിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...