പെൺകുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ കേസ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്സോ കേസ്. 57കാരനായ അധ്യാപകൻ അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി.

യു പിയിലെ രാംപൂരിൽ അധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കേസ്. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം കേസായതോടെ അധ്യാപകനെ പ്രൈമറി സ്കൂൾ അധികൃതർ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ ജയിലിലാണ് അധ്യാപകൻ.
അധ്യാപകൻ പെൺകുട്ടിയെ പിടിച്ച് വലിക്കുന്നതും അവൾ അയാളുടെ പിടിയിൽനിന്ന് മോചനത്തിന് ശ്രമിക്കുമ്പോൾ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡീയോയിൽ കാണാം. നിന്നെ ആര് രക്ഷിക്കും? ആരെങ്കിലും വരുമോ? – അധ്യാപകൻ വിഡീയോയിൽ പറയുന്നത് കേൾക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...