വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ ഏലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികൾ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിം​ഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.

അതിനെ തുടർന്ന് ചൈൽഡ് ലൈനാണ് പോലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പോലീസ് കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്.

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിം​ഗ് നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്. ചൈൽഡ് ലൈനുമായി പോലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്.

ആൺകുട്ടികളെ സുഹൃദ്‍വലയത്തിലാക്കിയതിന് ശേഷം അവരുമായി ബന്ധപ്പെട്ട് പെൺകുട്ടികളെക്കൂടി ഇയാൾ ദുരുപയോ​ഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും എലത്തൂർ പോലീസ് സ്റ്റേഷനിലെത്തി ഇതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പോലീസ് ഈ സംഭവത്തെ വളരെ ​ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...