കുന്നംകുളം : പാഴ്വസ്തുക്ക ളിൽ നിന്ന് എൺപതോളം ഉപകരണങ്ങൾ നിർമിച്ച് ശാസ്ത്രമേഖലയിലെ പ്രകടനത്തിന് ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച കുന്നംകുളം ബഥനി സെന്റ്. ജോൺസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് കെ.ആറിനെ അധ്യാപകരും സഹപാഠികളും ആദരിച്ചു. പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി ആശംസകൾ അറിയിക്കുകയും ക്ലാസ്സ് ടീച്ചർ ആൻസി പി എ പൂച്ചെണ്ടുകൾ നൽകുകയും ചെയ്തു. സ്കൂൾ ലീഡർ സാരഥി മനോജ്, അസിസ്റ്റന്റ് സ്കൂൾ ലീഡർ തീർത്ഥ ആർ മേനോൻ എന്നിവർ ചേർന്ന് അഭിനവിനെ പൊന്നാട അണിയിച്ചു.
കുറ്റൂർ വീട്ടിൽ രാജേഷിന്റെയും അഞ്ജുവിന്റെയും മകനാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നാണ് അഭിനവ് ശാസ്ത്രത്തിൽ പരീക്ഷണങ്ങൾ നടത്തിയത്. വീട്ടിൽ കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആദ്യം പരീക്ഷണം നടത്തിയത്. വീട്ടിൽ കള്ളൻ കയറിയാൽ അലാം അടിക്കുന്ന ഉപകരണം, ബാഗിന്റെ സിബ് മറ്റുള്ളവർ തുറന്നാൽ അലാം അടിക്കുന്ന ഉപകരണം, റോബട്ടിക് കാർ, റോബട്ട്, വീട്ടിലെ ജലസംഭരണി നിറ ഞ്ഞാൽ ശബ്ദം മുഴക്കുന്ന ഉപകരണം തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്.