ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ആദിത്യയുടെ ആൺസുഹൃത്ത് ശരണിനെ ആണ് പോലീസ് പിടികൂടിയത്. ഇയാൾ പാനൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് ഇയാളെ ചോദ്യം ചയ്യുകയാണ്. ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിത്യയുടെ കുടുംബം പാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യയെ കഴിഞ്ഞ ഞായറാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു മരണം. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരൺ മർദ്ദിച്ചതിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ കുടുംബം പരാതി നൽകിയിരുന്നു. ശരൺ ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയിൽ കേസെടുത്ത പാനൂർ പോലീസിന്റെ അന്വേഷണം തുടരുകയാണ്. അനിൽ കുമാർ ആണ് ആദിത്യയുടെ പിതാവ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...