പാലാ : ഒരു സമൂഹത്തിനും അദ്ധ്യാപകരുടെ നിലവാരത്തിന് മുകളില്‍ സ്ഥാനമില്ലെന്നും സമൂഹത്തിന്റെ മുഖ്യ കാവലാളുകള്‍ കൂടിയാണ് അദ്ധ്യാപകരെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. സാംസ്കാരിക നായകര്‍ കൂടിയായിരുന്ന നിരവധി പേര്‍ ഗുരു പരമ്പരയുടെ എക്കാലത്തെയും മികച്ച വഴിവിളക്കുകള്‍ ആയിരുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.
അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(എം) സാംസ്കാരിക വേദി പാലാ യൂണിറ്റ് സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ ആശംസ നേര്‍ന്ന് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുരു ശ്രേഷ്ഠരായ മഹാത്മാഗാന്ധി സര്‍വ്വകലാ പ്രഥമ വൈസ് ചാന്‍സിലര്‍ ഡോ. എ.ടി ദേവസ്യാ, നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് എന്നിവരെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
അദ്ധ്യാപക തലമുറകളുടെ സംഗമ വേദി കൂടിയായി ചടങ്ങ് മാറി. പൊന്നാട അണിയിച്ചും മധുരം വിളമ്പിയുമാണ് അദ്ധ്യാപകരെ ആദരിച്ചത്. കോട്ടയത്ത് നിരവധി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്തിന് സമ്മാനിച്ച ജോസ്.കെ.മാണിയെ ഡോ.എ. ടി.ദേവസ്യയും, ഡോ.സാബു തോമസും അഭിനന്ദിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് ശില പാകിയ പ്രഥമ വൈസ് ചാന്‍സിലര്‍ എ.ടി.ദേവസ്യയുടെ ശിലയില്‍ നില ഉറപ്പിച്ചാണ് ഈ യൂണിവേഴ്സിറ്റിയെ ഇന്നത്തെ നിലയില്‍ ഉയരത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് പറഞ്ഞു.
ഈ യൂണിവേഴ്സിറ്റി ഇന്ന് രാജ്യത്തെ 15 ഉം ലോകത്തെ 713 – മതുമായ വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നിരിക്കുന്നതായി പ്രഥമ വൈസ് ചാന്‍സിലറെ ഡോ.സാബു തോമസ് അറിയിച്ചു. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണി ബജറ്റിലൂടെ നല്‍കിയ തുകയാണ് നാനോ ടെക്നോളജി കോഴ്സ് തുടങ്ങുവാന്‍ സഹായിച്ചതെന്ന് വൈസ് ചാന്‍സിലര്‍ ഓര്‍മ്മിപ്പിച്ചു.
ജയ്സണ്‍ കുഴി കോടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.ബാബു മൈക്കിള്‍ കാവുകാട്ട്, ഡോ. സാബു ഡി മാത്യു, ഡോ.മാത്യു തെള്ളിയില്‍, പി.ജെ ആന്‍്റണി, ബോസ് മോന്‍ ജോസഫ്. ജയ്സണ്‍മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.