സമൂഹത്തിന്റെ മുഖ്യ കാവലാളുകളാണ് അദ്ധ്യാപകര്‍ : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

പാലാ : ഒരു സമൂഹത്തിനും അദ്ധ്യാപകരുടെ നിലവാരത്തിന് മുകളില്‍ സ്ഥാനമില്ലെന്നും സമൂഹത്തിന്റെ മുഖ്യ കാവലാളുകള്‍ കൂടിയാണ് അദ്ധ്യാപകരെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. സാംസ്കാരിക നായകര്‍ കൂടിയായിരുന്ന നിരവധി പേര്‍ ഗുരു പരമ്പരയുടെ എക്കാലത്തെയും മികച്ച വഴിവിളക്കുകള്‍ ആയിരുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.

അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(എം) സാംസ്കാരിക വേദി പാലാ യൂണിറ്റ് സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ ആശംസ നേര്‍ന്ന് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുരു ശ്രേഷ്ഠരായ മഹാത്മാഗാന്ധി സര്‍വ്വകലാ പ്രഥമ വൈസ് ചാന്‍സിലര്‍ ഡോ. എ.ടി ദേവസ്യാ, നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് എന്നിവരെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

അദ്ധ്യാപക തലമുറകളുടെ സംഗമ വേദി കൂടിയായി ചടങ്ങ് മാറി. പൊന്നാട അണിയിച്ചും മധുരം വിളമ്പിയുമാണ് അദ്ധ്യാപകരെ ആദരിച്ചത്. കോട്ടയത്ത് നിരവധി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്തിന് സമ്മാനിച്ച ജോസ്.കെ.മാണിയെ ഡോ.എ. ടി.ദേവസ്യയും, ഡോ.സാബു തോമസും അഭിനന്ദിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് ശില പാകിയ പ്രഥമ വൈസ് ചാന്‍സിലര്‍ എ.ടി.ദേവസ്യയുടെ ശിലയില്‍ നില ഉറപ്പിച്ചാണ് ഈ യൂണിവേഴ്സിറ്റിയെ ഇന്നത്തെ നിലയില്‍ ഉയരത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് പറഞ്ഞു.

ഈ യൂണിവേഴ്സിറ്റി ഇന്ന് രാജ്യത്തെ 15 ഉം ലോകത്തെ 713 – മതുമായ വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നിരിക്കുന്നതായി പ്രഥമ വൈസ് ചാന്‍സിലറെ ഡോ.സാബു തോമസ് അറിയിച്ചു. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണി ബജറ്റിലൂടെ നല്‍കിയ തുകയാണ് നാനോ ടെക്നോളജി കോഴ്സ് തുടങ്ങുവാന്‍ സഹായിച്ചതെന്ന് വൈസ് ചാന്‍സിലര്‍ ഓര്‍മ്മിപ്പിച്ചു.

ജയ്സണ്‍ കുഴി കോടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.ബാബു മൈക്കിള്‍ കാവുകാട്ട്, ഡോ. സാബു ഡി മാത്യു, ഡോ.മാത്യു തെള്ളിയില്‍, പി.ജെ ആന്‍്റണി, ബോസ് മോന്‍ ജോസഫ്. ജയ്സണ്‍മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...