അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ; വിദ്യാര്‍ഥി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: പ്രിന്‍സിപ്പലിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥി പിടിയില്‍. സൂറത്ത് സൈബര്‍ പോലീസ് ആണ് പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരനെ പിടികൂടിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ വിദ്യാര്‍ഥിയെ താക്കീത് നല്‍കി പിന്നീട് വിട്ടയച്ചെന്ന് പോലീസ് അറിയിച്ചു. ദിന്‍ഡോലി മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍, സൂപ്പര്‍വൈസര്‍, സ്‌കൂള്‍ ട്രസ്റ്റി എന്നിവര്‍ക്കൊപ്പം പ്രിന്‍സിപ്പലിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കഴിഞ്ഞ മാസമാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥിയെ പിടികൂടിയത്.

വിദ്യാര്‍ഥി ഉപയോഗിച്ച ഉപകരണത്തില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് മോര്‍ഫ് ചെയ്ത ഫോട്ടോകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. 2023 ഡിസംബര്‍ ഒന്‍പത്, ഡിസംബര്‍ 20 തീയതികളിലാണ് മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. സ്‌കൂള്‍ വെബ്‌സൈറ്റില്‍ നിന്ന് എടുത്ത ഫോട്ടോ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മോര്‍ഫ് ചെയ്യുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതെന്നും സൂറത്ത് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ ജിഎം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...