ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ ടീം ഇൻഡസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

For full experience, Download our mobile application:
Get it on Google Play

 

മനാമ : ഇന്ത്യയുടെ 76 -) മത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ  വെച്ച് നടത്തപ്പെട്ട ഫാമിലി ക്വിസ് മത്സരത്തിൽ സിബു ജോർജ്, ജൊഹാൻ സിബു (ടീം ഇൻഡസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്തിര എന്നാഴിയിൽ, അധ്വിക് (ടീം ഗംഗ), സജിത സതീശൻ, അനുവിന്ദ് (ടീം നർമദ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം (ട്രോഫി, ഗാന്ധിജിയുടെ ആത്മകഥ, ക്യാഷ് പ്രൈസ് ) ബഹ്‌റൈൻ മീഡിയ സിറ്റി സി എം ഡി ഫ്രാൻസിസ് കൈതരാത്ത് നിർവഹിച്ചു.

ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ലാ പ്രസിഡന്റ്‌ പി.ടി. ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതവും വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ജോയ്സൺ ദേവസി, ബെന്നി പാലയൂർ എന്നിവർ നേതൃത്വം നൽകി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി സയ്യിദ്. എം. എസ്, ട്രഷറർ ലത്തീഫ് ആയഞ്ചേരി, വൈസ് പ്രസിഡന്റ്‌ മാരായ ജവാദ് വക്കം, നസിം തൊടിയൂർ, സെക്രട്ടറി നെൽസൺ വർഗീസ്, ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, ചന്ദ്രൻ വളയം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ വളരെ വ്യത്യസ്തയോടെ അവതരിപ്പിച്ച പരിപാടി മത്സരാർഥികളിലേക്കും കാണികളിലേക്കും അറിവിന്റെ പുതിയ വാതായനം തുറന്നുവെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...