ചെമ്പിൽ അശോകൻ , ഗൗരി നന്ദ , ചാലി പാല എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ സെറ്റിൽ അപകടം നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിത്രീകരണ സമയത്ത് ആണ് സംഭവം നടക്കുന്നത്. താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിനടുത്തുള്ള ഇലക്ട്രിസിറ്റി പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇവിടെ നിന്നുമാണ് വളരെ വേദനാജനകമായ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. വാഹനത്തിന് വേഗത വളരെ കുറവായിരുന്നു. ഇതുകൊണ്ട് വലിയ ഒരു ദുരന്തമാണ് ഒഴിവായത്. ആർക്കും സാരമായ പരുക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട്. സ്പീഡ് അധികം ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഇല്ലാതാക്കിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അതേസമയം, ജസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എൻ ശിവൻകുട്ടി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മൈന ക്രിയേഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഗായത്രി അശോകൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എന്തായാലും താരങ്ങൾക്ക് ഒന്നും തന്നെ അപകടമില്ല എന്ന് അറിയാൻ സാധിച്ചതിൽ പ്രേക്ഷകർ വളരെ സന്തോഷവാന്മാരാണ്. സിനിമയുടെ റിലീസിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ എല്ലാവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...