ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്‍റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്‍റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്‍റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. മണ്ണിടിച്ചില്‍ തടയാന്‍ നദികളുടെ തിട്ടയില്‍ കോണ്‍ക്രീറ്റിന് പകരം ഉപയോഗിച്ചിരിക്കുന്ന കയര്‍ഭൂവസ്ത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തിയാണെന്നും അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും സംഘം യോഗത്തില്‍ അറിയിച്ചു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.  ജില്ലയിലെ ജലാശയങ്ങളുടെ ജിയോ ടാഗിംഗ് ഓഗസ്റ്റ് 2023 ഓട് കൂടിയും, അമൃത് സരോവര്‍ പദ്ധതി നവംബര്‍ 2023 ന് മുമ്പും പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ജിജി തമ്പി, കെഎഎസ് ഓഫീസറായ രാരാ രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...