കൊല്ലം: ആഡംബര ജീവിതത്തിനും ലഹരി മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനും മാല മോഷണം പതിവാക്കിയ കൗമാരക്കാരന്‍ പിടിയില്‍. ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ കേസിലാണ് പാറശാല ഇഞ്ചിവിള സ്വദേശിയായ യാസര്‍ അറാഫത്ത് ( അര്‍ഫാന്‍) എന്ന പത്തൊമ്പതുകാരന്‍ അറസ്റ്റിലായത്. ചാത്തന്നൂരില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ് പ്രതികള്‍ മാല മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറയുന്നു.
മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അര്‍ഫാനും മോഷണം നടത്തിയിരുന്നത്. റോഡരികില്‍ മല്‍സ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മല്‍സ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടക്കുകയായിരുന്നു ഇരുവരും. ചാത്തന്നൂര്‍ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. പ്രതികള്‍ യാത്ര ചെയ്ത വഴിയിലെ നൂറോളം സിസിടിവികള്‍ പരിശോധിച്ചാണ് മ്പ്ലീസ് അര്‍ഫാനെയും മനീഷിനെയും തിരിച്ചറിഞ്ഞത്. ഈ മാസം 6ന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു.