മോട്ടോറോളയിൽ നിന്ന് പുതിയ ബഡ്ജറ്റ് ഫോൺ; മോട്ടോ ഇ 30

For full experience, Download our mobile application:
Get it on Google Play

ഏറ്റവും പുതിയ ബഡ്ജറ്റ് ഫോൺ അതരിപ്പിച്ച് മോട്ടറോള. മോട്ടോ ഇ 30 എന്ന ഡിവൈസാണ് മൊട്ടോറോള പുതുതായി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടോ ഇ 40 ന്റെ പിൻഗാമിയാണ് മോട്ടോ ഇ 30. സ്‌പെസിഫിക്കേഷനിലും ഡിസൈനിലും മോട്ടോ ഇ 30, മോട്ടോ ഇ 40 ക്ക് സമാനമാണ്. ഹോൾ പഞ്ച് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോണിന്റെ ഹൃദയം ഒക്ടാ കോർ യുണിസോക് ടി 700 എസ്ഒസി പ്രോസസർ ആണ്. 9.1 മില്ലി മീറ്റർ മാത്രമാണ് ഫോണിന്റെ തിക്ക്നെസ്.

പിന്നിൽ മൂന്ന് ക്യാമറയോട് കൂടിയ മോഡലിന് ദൃശ്യമികവ് നൽകുന്നത് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് മാക്‌സ് വിഷൻ ഐപിഎസ് ഡിസ്‌പ്ലേയാണ്. 7 2 0 X 600 പിക്സൽസ് ആണ് ഫോണിന്റെ ആസ്പെക്ട് റേഷ്യോ. 48 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിങ്ങനെയാണ് പിൻ ക്യാമറകളുടെ കോൺഫിഗറേഷൻ. 8 എംപി സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്.

രണ്ട് ജിബി റാം ഓപ്ഷനിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്. 4 ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, തുടങ്ങിയ കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിൽ ലഭ്യമാണ്. 198 ഗ്രാമാണ് ഭാരം.10 വാട്ട് ഫാസ്റ്റ് ചാർജിങോട് കൂടിയ 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്. ബ്ലൂ, അർബൻ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. 10,200 രൂപയായിരിക്കും ഫോണിന്റെ വില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...