ക്ഷേത്രത്തിൽ നഗ്നയായി എത്തി വിഗ്രഹവുമായി കുളത്തിൽ ചാടി; ഹൈദരാബാദിൽ യുവതി ജീവനൊടുക്കിയതിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ക്ഷേത്രത്തില്‍ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്‌വെയര്‍ എന്‍ജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങള്‍ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നു. പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (ഡിആര്‍എഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തില്‍ പരിശോധന നടത്തുകയുമായിരുന്നു.

അപ്പോഴും വിഗ്രഹം കണ്ടെത്താന്‍ സാധിച്ചില്ല.തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു ലക്ഷം രൂപ വാടക നല്‍കി ഫ്‌ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഫ്‌ളാറ്റിന്റെ മുകളിലെ രണ്ട് നിലകള്‍ ലോഡ്ജ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഫോറന്‍സിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...