വാ‌ട്സ് ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വാട്‌സ്ആപ്പിൽ വീണ്ടും ഒരു കിടിലൻ ഫീച്ചർകൂടി എത്തുന്നു. അടുത്ത് തന്നെ നിങ്ങള്‍ക്ക് വാ‌ട്സ് ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനാവും. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് വേണമെന്ന നിബന്ധന മാത്രമാണ് ഉള്ളത്. നേരിട്ട് തന്നെ ഷെയര്‍ ചെയ്യാം. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഫേസ്ബുക്കിലും വെക്കാനുള്ള സൗകര്യം മെറ്റ നല്‍കിയിട്ടുണ്ട്. ഇത് വാട്‌സ്ആപ്പില്‍ കൂടി ലഭ്യമാക്കാനുള്ള ഓപ്ഷനാണ് മെറ്റ കൊണ്ടുവരുന്നത്. ഇതിനായി ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കുന്ന ഒരു ഷോര്‍ട്ട് കട്ട് വാട്‌സ്ആപ്പ് ഉടന്‍ ലഭ്യമാക്കും. ഇതുവഴി വാട്‌സ്ആപ്പില്‍ ഇടുന്ന സ്റ്റാറ്റസുകള്‍ നിങ്ങൾക്ക് ഇൻസ്റ്റയിലും നേരിട്ട് ഷെയര്‍ ചെയ്യാനുമാകും. വാട്‌സ്ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാബേറ്റഇന്‍ഫോയാണ് ഈ വിവരവും പുറത്ത് വിട്ടിരിക്കുന്നത്. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇവ എപ്പോഴാണ് കൊണ്ടുവരികയെന്ന് വ്യക്തമല്ല. എന്നാല്‍ പുതിയ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

വൈകാതെ ഈ ഫീച്ചര്‍ വാട്സ് ആപ്പ് എല്ലാവർക്കും ലഭ്യമാക്കും. പുതിയ സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞാൽ വാട്സ് ആപ്പ് ഇൻസ്റ്റയിലേക്ക് സ്റ്റാറ്റസ് പങ്കുവെക്കാൻ ഒരു ഷോട്ട് കട്ട് നൽകും. ഇത് ആവശ്യമില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കാനും യൂസറിന് കഴിയും. വാട്‌സ്ആപ്പ് നേരിട്ട് ഈ സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യില്ല. അതായത് നമ്മുടെ ഷെയറിംഗ് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ പൂര്‍ണ നിയന്ത്രണം നമ്മുടെ കൈയ്യില്‍ തന്നെയാവും. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇവ ഫോളോവേഴ്‌സിന് മാത്രമായിരിക്കും ലഭിക്കുക. ഇന്‍സ്റ്റഗ്രാമിന്റെ പ്രൈവസി സെറ്റിംഗ്‌സില്‍ ഇതിനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും. ഏത് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഇതിലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാം. വ്യക്തികള്‍ക്കും ബിസിനസ് താല്‍പര്യമുള്ള അക്കൗണ്ടുകള്‍ക്കും ഏറെ ഉപകരിക്കുന്നതാണ് ഈ ഫീച്ചർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...

ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...