ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും ജയിലിലേക്ക് തിരിച്ചയക്കുന്നത് എന്തിന് ; സിബിഐയെയും ഗുജറാത്ത് സര്‍ക്കാരിനെയും ചോദ്യം ചെയ്ത് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയെയും ഗുജറാത്ത് സര്‍ക്കാരിനെയും ചോദ്യം ചെയ്ത് സുപ്രീംകോടതി. ഏഴ് വര്‍ഷത്തിലേറെയായി മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും ജയിലിലേക്ക് തിരിച്ചയക്കുന്നത് എന്തിനെന്ന് സിബിഐയോടും ഗുജറാത്ത് സര്‍ക്കാരിനോടും സുപ്രീംകോടതി ചോദിച്ചു.

നിങ്ങള്‍ക്ക് ഒരാളെ എത്രകാലം കസ്റ്റഡിയില്‍ വെയ്ക്കാം എന്നതാണ് ചോദ്യം. മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഏഴ് വര്‍ഷം കഴിഞ്ഞു. നിങ്ങള്‍ക്ക് അവരെ വീണ്ടും കസ്റ്റഡിയില്‍ അയക്കണോ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും അതിനാല്‍ നാലാഴ്ചത്തെ സമയം നല്‍കാമെന്നും സിബിഐയ്ക്കും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ രജത് നായര്‍ പറഞ്ഞു.

സിബിഐയുടെ അപ്പീല്‍ നടപടികളിലൊന്നിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് സെതല്‍വാദിനും ഭര്‍ത്താവിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷക അപര്‍ണ ഭട്ടും പറഞ്ഞു. ഇതിന് പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് സെതല്‍വാദിന് സാധാരണ ജാമ്യം ലഭിക്കുകയും ചെയ്തു. സാധാരണ ജാമ്യം ലഭിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അന്വേഷണ ഏജന്‍സിയുടെ അപ്പീലില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സെതല്‍വാദിനെതിരെ ഒന്നിലധികം കേസുകള്‍ ഉണ്ടെന്നും അധിക കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതിയില്‍ നിന്ന് നാലാഴ്ചത്തെ സമയം വേണമെന്നും നായര്‍ പറഞ്ഞു. നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ ബെഞ്ച് തീരുമാനിച്ചു. സെതല്‍വാദ്, ആനന്ദ്, ഗുജറാത്ത് പൊലീസ്, സിബിഐ എന്നിവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ദമ്പതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...