ദ​മ്പ​തി​ക​ളെ മു​റി​ക്കു​ള്ളി​ല്‍ ബ​ന്ദി​യാ​ക്കി മു​ള​കു​​പൊ​ടി​വി​ത​റി മോ​ഷ​ണം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: ന​ഗ​ര​ത്തി​ലെ വീ​ട്ടി​ല്‍ ദമ്പ​തി​ക​ളെ മു​റി​ക്കു​ള്ളി​ല്‍ ബ​ന്ദി​യാ​ക്കി മു​ള​കു​​പൊ​ടി​വി​ത​റി മോ​ഷ​ണം. ഗ​ണ്ണി​സ്​​ട്രീ​റ്റ്​ ചാ​ക്കാ​രി​ട മു​ഷ്​​താ​ഖ്​ റോ​ഡി​ലെ പി.​എ ഹൗ​സ്​ വ​ള​പ്പി​ലു​ള്ള സ​ലാ​മി​െന്‍റ വീ​ട്ടി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ചെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ജ​ന​ലി​ലെ മ​ര അ​ഴി​ക​ള്‍ മു​റി​ച്ചു​മാ​റ്റി അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​വ്​ ​സ​ലാ​മും ഭാ​ര്യ റാ​ബി​യ​യും ഉ​റ​ങ്ങി​യ മു​റി ആ​ദ്യം പു​റ​ത്തു​നി​ന്ന്​ ഷാ​ള്‍ ഉ​​പ​യോ​ഗി​ച്ച്‌​ തു​റ​ക്കാ​നാ​വാ​ത്ത വി​ധം കെ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന്​ മു​ക​ള്‍ നി​ല​യി​ലെ ആ​ളി​ല്ലാ​ത്ത മു​റി​യി​ലെ​ത്തി അ​ല​മാ​ര​യ​ട​ക്കം തു​റ​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ടു. ഇ​വി​ടെ നി​ന്ന്​ ഒ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ വീ​ണ്ടും താ​ഴെ സ​ലാ​മി​െന്‍റ മ​ക​ള്‍ ആ​യി​ഷ​യു​ടെ മു​റി​യി​ലെ​ത്തി. ഉ​ണ​ര്‍​ന്ന്​ ബ​ഹ​ളം​വെ​ച്ച അ​വ​രു​മാ​യി പി​ടി​വ​ലി ന​ട​ത്തി​യ ക​ള്ള​ന്‍ ഒ​രു പ​വ​​െന്‍റ സ്വ​ര്‍​ണ ബ്രേ​സ്​​ലെ​റ്റ് കൈ​ക്ക​ലാ​ക്കി. തു​ട​ര്‍​ന്ന്​​ ആ​യി​ഷ​ക്കു​നേ​രെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കു​ടും​ബം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ​പ​ട്രോ​ളി​ങ്​ സം​ഘം എ​ത്തി മേ​ഖ​ല​യി​ലാ​കെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റാ​നു​ള്ള ശ്ര​മം വീ​ടി​ന്​ മ​ച്ചു​ള്ള​തി​നാ​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ മോ​ഷ്​​ടാ​വ്​​ ജ​ന​ല്‍ അ​ഴി ഹാ​ക്​​സോ ബ്ലേ​ഡോ മ​റ്റോ​ ഉ​പ​യോ​ഗി​ച്ച്‌​ മു​റി​ച്ചു​മാ​റ്റി ഉ​ള്ളി​ല്‍ ക​ട​ന്ന​ത്​. വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ന്‍ ഇ​യാ​ള്‍ കൈ​യു​റ​ക​ള്‍ ധ​രി​ച്ചി​രു​ന്നു. െഡ​പ്യൂ​ട്ടി പോ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ സ്വ​പ്​​നി​ല്‍ മ​ഹാ​ജ​ന്‍, ടൗ​ണ്‍ അ​സി.ക​മീ​ഷ​ണ​ര്‍ പി.​ബി​ജു​രാ​ജ്, സ്​​പെ​ഷ​ല്‍ ബ്രാ​ഞ്ച്​ അ​സി.ക​മീ​ഷ​ണ​ര്‍ എ.​ഉ​മേ​ഷ്, ടൗ​ണ്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ പി. രാ​ജേ​ഷ്, എ​സ്.​ഐ ഷൈ​ജു എ​ന്നി​വ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ന്‍ പി.ശ്രീ​രാ​ജ്, ഡോ​ഗ്​ സ്​​ക്വാ​ഡ്​ എ​ന്നി​വ​രും സ്​​ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ടൗ​ണ്‍ പോ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...
kadakampally surendran

ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം...

പ്രണയപ്പക : നവവധുവിനെ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച് സ്വയം കഴുത്തറുത്ത് മുൻ കാമുകൻ

0
ബെംഗളൂരു‌ : നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത്...

ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുത്തന്‍ വിപ്ലവവുമായി ജപ്പാന്‍ – ഹൈഡ്രജൻ ഇന്ധന...

0
ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ജപ്പാൻ....