ഗവണ്‍മെന്റ് കോളേജില്‍ മോഷണം ; എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഗവണ്‍മെന്റ് കോളേജില്‍ മോഷണം നടത്തിയ സംഭവത്തില്‍ ആരോപണ വിധേയരായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന് എസ്എഫ്ഐ.  സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി, നീരജ് ലാല്‍, അഭിഷേക്, എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എസ്‌എഫ്‌ഐ മലപ്പുറം ഏരിയ കമ്മറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്.

കോളേജില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയതത്. ഇവര്‍ക്ക് പുറമെ കെ എസ് യു നേതാക്കളും അറസ്റ്റിലായിരുന്നു. ഏഴ് പ്രതികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടുന്നു.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് മോഷണം നടന്നത്. രണ്ട് പ്രോജക്ടറുകളും 11 ബാറ്ററികളുമാണ് മോഷണം പോയത്. തിങ്കളാഴ്ചയാണ് ഉപകരണങ്ങള്‍ മോഷണം പോയത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...