ടി. ആർ. എസിന്‍റെ നാല് എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ഏജന്റുമാരെ പറഞ്ഞയച്ചു ; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്‌ : തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു രംഗത്ത്. ബിജെപിക്ക് വേണ്ടി ടി. ആർ. എസിന്‍റെ നാല് എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ തുഷാർ ഏജന്റുമാരെ പറഞ്ഞയച്ചുവെന്നു കെ.സി.ആർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ബിജെപി ഏജന്റുമാർക്ക് പിന്നിൽ തുഷാർ ആണെന്നും തുഷാറിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്നും ഇതിന് തെളിവുകൾ കൈവശമുണ്ടെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. തുഷാറിന്‍റെ പങ്കിനെ പറ്റി അറസ്റ്റിലായ ഏജന്റുമാർ പറയുന്ന വിഡിയോയും തെലങ്കാന മുഖ്യമന്ത്രി പുറത്തു വിട്ടു.

ഒക്ടോബർ 26 ന് രാത്രിയാണ് ദേശീയ രാഷ്ട്രീയത്തിൽ വൻ സ്ഫോടനങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന അറസ്റ്റ് ഹൈദരാബാദിലുണ്ടായത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ വെച്ച് പണം നിറച്ച ബാഗുകൾ അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്ര മന്ത്രി ജി. കൃഷ്ണ റെഡ്ഡിയുടെ ഉറ്റ അനുയായിയുമായ നന്ദകുമാർ, ഹരിയാനാ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ ഡൽഹി സ്വദേശി സ്വമി രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സ്വാമി സിംഹയാജലു എന്നിവരാണ് പിടിയിലായത്.

ബി.ജെ.പിക്കു വേണ്ടി എം.എൽ എമാരെ വിലയ്ക്കടുക്കാൻ എത്തിയപ്പോൾ എം. എൽ.എ മാർ തന്നെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തെളിവുകൾ പുറത്ത് വിട്ടത്. അറസ്റ്റിലായ മൂന്ന് പേർക്കും പിന്നിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറാണ്. ഇയാൾ കേന്ദ്ര മന്ത്രി അമിത് ഷായുടെ അടുത്തയാളാണന്നും കെ.സി. ആർ ആരോപിച്ചു.

ഏജന്റുമാരും എം.എൽ.എമാരും തമ്മിലുള്ള സംഭാഷണവും തെളിവായി പുറത്തുവിട്ടു. തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ് ,ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാൻ തങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവർ സംഭാഷണത്തിനിടയ്ക്ക് പറയുന്നുണ്ട്. ഒന്നര മണിക്കൂർ നീളുന്ന ഒളിക്യാമറ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചെന്നും ഇന്ന് സുപ്രീം കോടതിക്ക് കൈമാറുമെന്നും കെ.സി. ആർ വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ 3 പേരുടെ ജാമ്യ ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...