ഹൈദരാബാദില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടുതടങ്കലില്‍

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ഹൈദരാബാദില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി പോലീസ്. സിറ്റി കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കാന്‍ എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനുമായ രേവന്ത് റെഡ്ഡി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്‍റെ മുഖ്യ രാഷ്ട്രീയതന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ ഹൈദരാബാദിലെ ഓഫീസില്‍ തെലങ്കാന പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധത്തിന് സംസ്ഥാന കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് നീക്കം. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിനെതിരെ അഞ്ച് പരാതികള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏകദേശം 50 കംപ്യൂട്ടറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതിനിടെ, ഹൈദരാബാദിലെ പാര്‍ട്ടി വാര്‍ റൂമില്‍ നിന്ന് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തെലങ്കാന ഇന്‍ചാര്‍ജും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മാണിക്കം ടാഗോര്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...