ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. ഛപ്രയിലെ സരണ്‍ ജില്ലയിലാണ് വ്യാജ മദ്യം കഴിച്ച് അഞ്ച് പേര്‍ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വിഷം കലര്‍ന്ന മദ്യം കഴിച്ചാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങളുടെ വാദം. ഇസുവാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോയ്ല ഗ്രാമത്തിലും മഷ്റക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യദു മോറിലുമാണ് സംഭവം നടന്നത്. മൂന്ന് പേര്‍ ഗ്രാമത്തില്‍ വെച്ച് തന്നെ മരിക്കുകയും രണ്ട് പേര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരണപ്പെട്ടത്.

സഞ്ജയ് സിംഗ്, ഹരീന്ദര്‍ റാം, കുനാല്‍ സിംഗ്, അമിത് രഞ്ജന്‍ എന്നിവരാണ് വ്യാജ മദ്യം കഴിച്ച് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സേന ഛപ്ര സദര്‍ ആശുപത്രിയിലെത്തി അമിതിന്‍റെ മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം വ്യാജമദ്യം കഴിച്ചുളള മരണസംഖ്യ ഉയരുന്നതിനെക്കുറിച്ച് ഭരണകൂടം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

0
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട....

വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

0
തിരുവനന്തപുരം :c വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ...

കേന്ദ്ര സർക്കാർ വഴങ്ങി ; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി നേതാക്കൾ

0
ദില്ലി: ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും...