ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് അവധിയില്ലാതെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി പ്രതിവാര അവധി നല്‍കിയിട്ടില്ല. വിമാനത്താവളത്തിലെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധികള്‍ കാരണം ടി3 ടെര്‍മിനലില്‍ വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും ജവാന്‍മാരുടെയും അവധികളും റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ മുതല്‍ പ്രതിവാര അവധി നല്‍കിയിട്ടില്ല.

ലീവ് അനുപാതം നിലവിലെ ശരാശരി 14 ശതമാനത്തിന് പകരം 1.6 ശതമാനമായി കുറച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ 100 പേരില്‍ 14 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഒരേ സമയം അവധിയെടുക്കാമായിരുന്നു. എന്നാല്‍ ഈ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ അത് ഒരാളായി വെട്ടിക്കുറച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1,2, 3 ടെര്‍മിനലുകളിലെ സുരക്ഷാ ചുമതലകള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സിഐഎസ്എഫിന് വിന്യസിപ്പിക്കേണ്ടിവന്നു.

വിമാനത്താവളത്തില്‍ വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് 60-80 അധിക സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ തിരക്ക് മൂലം ബുദ്ധിമുട്ടുകയാണെന്ന് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടിരുന്നു. വിമാനത്താവളത്തിന് പുറത്തുള്ള നീണ്ട ക്യൂവിനെക്കുറിച്ചും നിരവധിപേര്‍ പ്രതികരിച്ചിരുന്നു. പരാതികള്‍ക്കിടയില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ 3-ല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...