Friday, May 31, 2024 1:47 am

ടെലികോം , നെറ്റ് വർക്ക്‌ ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കാൻ 12,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങളുംമറ്റും രാജ്യത്ത് നിർമിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷം കോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു.

കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്‌സ്റ്റ് ജനറേഷൻ റേഡിയോ ആക്‌സസ് നെറ്റ് വർക്ക്‌, വയർലെസ് എക്യുപ്‌മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നുലക്ഷംപേർക്ക് പരോക്ഷമായും ഈമേഖലയിൽ തൊഴിൽ ലഭിക്കും. ലാപ്‌ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...