ഫേസ്ബുക്കും വാട്‍സ് ആപ്പും പണിമുടക്കിയ ദിവസം പുതുതായി ടെലഗ്രാമിലെത്തിയത് ഏഴ് കോടിയാളുകൾ

For full experience, Download our mobile application:
Get it on Google Play

മോസ്​കോ :  ഇന്‍സ്റ്റഗ്രാം,  ഫേസ്​ബുക്ക്​, വാട്​സാപ്പ്​ എന്നീ സമൂഹ മാധ്യമങ്ങൾ തിങ്കളാഴ്ച നിശ്ചലമായതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്​തത്​ മറ്റൊരു മെസേജിങ്​ ആപ്പായ ടെലഗ്രാമാണ്​. ഫേസ്​ബുക്ക്​ നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്​ഥാപകൻ പവൽ ദുറോവ്​ അവകാശപ്പെട്ടു.

ദശലക്ഷ ക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട്​ തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക്​ പ്രവർത്തനത്തിൽ വേഗതക്കുറവ്​ അനുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ മറ്റ്​ ഭൂരിഭാഗം മേഖലകളിലും ടെലഗ്രാം സേവനം സാധരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ്​ പറഞ്ഞു.

ഏതാനും ടെക്​ ഭീമൻമാരെ മാത്രം ആശ്രയിക്കുന്നതിൻറെ പ്രതിഫലനം ഈ പ്രശ്​നം വഴി പ്രകടമാക്കുകയും കൂടുതൽ എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ്​ വെസ്റ്റേജർ പറഞ്ഞു. പണിമുടക്കിയതോടെ ഫേസ്​ബുക്ക്​ സ്​ഥാപകനായ മാർക്ക് സക്കർബർഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു.

മണിക്കൂറുകൾക്കുള്ളിൽ ആറ്​ ബില്യൺ ഡോളറിലധികമാണ്​ (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്​. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്​റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം​ ഇടിഞ്ഞത്​. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്​ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോക​മെമ്പാടും തടസ്സപ്പെട്ടത്.

തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ്​ പ്രശ്​നമായതെന്ന്​ കരുതുന്നു​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...