സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. കോഴിക്കോട് നല്ലളത്ത് വെച്ചാണ് പ്രതിയെ പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. തുടർന്ന് മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച്‌ തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.

സെപ്റ്റംബര്‍ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. മൊയ്തീന്‍ കോയ കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ ‘ കീര്‍ത്തി ആയുര്‍വേദിക് ‘ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. ഇന്റര്‍ നാഷ്ണല്‍ ഫോണ്‍കോളുകള്‍ STD കോളുകളാക്കി മാറ്റം വരുത്തി തട്ടിപ്പ് നടത്തുന്ന ഇയാള്‍ക്ക് ബിഎസ്‌എന്‍എല്‍ കോയ എന്ന ഇരട്ടപ്പേരുണ്ട്.

മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന്‍ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. മൊയ്തീന്‍ കോയ ക്കെതിരെ രണ്ടു മാസം മുമ്ബ് മലപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിയവേയാണ് പാലക്കാട് പോലീസിന്റെ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...