ടെലിവിഷന്‍ റേറ്റിങ് തിരിമറി : മുന്‍ സി.ഇ.ഒ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് മുംബൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടെലിവിഷന്‍ റേറ്റിങ് തിരിമറി കേസില്‍ റേറ്റിങ് ഏജന്‍സിയുടെ മുന്‍ സി.ഇ.ഒ തട്ടിപ്പിന്റെ  മുഖ്യസൂത്രധാരനെന്ന് മുംബൈ പോലീസ് വ്യക്തമാക്കി . റിപ്പബ്ലിക്ക് ടിവി അടക്കമുള്ള ചാനലുകള്‍ക്ക് വേണ്ടി ബാര്‍ക്ക് സി.ഇ.ഒ ആയിരുന്ന പര്‍തോ ദാസ് ഗുപ്‍ത റേറ്റിങ്ങില്‍ വന്‍ കൃത്രിമം നടത്തിയെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. റിപ്പബ്ലിക്ക് ടിവി അടക്കം മൂന്ന് ചാനലുകള്‍ പണം നല്‍കി പ്രേക്ഷകരെ സ്വാധീനച്ചെന്ന പോലീസ് അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുന്നത്.

പര്‍തോ ദാസ് ഗുപ്‍ത ബാര്‍ക്കിന്റെ  സിഇഒ ആയിരുന്ന 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് റേറ്റിങ്ങില്‍ ഗുരുതര ക്രമക്കേട് നടന്നതായി മുംബൈ പോലീസ് പറയുന്നത്. ഇംഗ്ലീഷ്, തെലുങ്ക് വാര്‍ത്താ ചാനലുകള്‍, ചില വിനോദ ചാനലുകള്‍ എന്നിവയുടെ റേറ്റിങ്ങിലാണ് വ്യാപകമായി തട്ടിപ്പ് നടന്നത്. ഇഗ്ലീഷ് വാര്‍ത്ത ചാനലുകളുടെ പട്ടികയില്‍ റിപ്പബ്ലിക്ക് ടിവിയെ ഒന്നാമതെത്തിക്കാന്‍ പര്‍തോ ദാസ് ഗുപ്‍ത നിര്‍ദ്ദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ബാര്‍ക്ക് മൂന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറിന്റെ  ഇമെയില്‍ സന്ദേശങ്ങള്‍ തെളിവായി പോലീസിന് ലഭിച്ചു.

റേറ്റിങ്ങില്‍ തിരിമറി നടത്തിയതിന് ഇരുവര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായോ എന്ന് അന്വേഷിക്കുന്നതായി മുംബൈ പോലീസ്-ക്രൈം ബ്രാഞ്ച് ജോയിന്റ്  കമ്മീഷണര്‍ മിലിന്ദ് ഭരാംബെ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പര്‍തോ ദാസ് ഗുപ്തയെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ടെലിവിഷന്‍ റേറ്റിങ്ങില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ത്ത ചാനലുകളുടെ റേറ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റിപ്പബ്ലിക് ടിവിയുടെ സിഇഒ ഉള്‍പ്പടെ കേസില്‍ അറസ്റ്റിലായിരുന്നു. ചാനലുകള്‍ നടത്തിയ കൃത്രിമത്തിന് റേറ്റിങ് ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കുടപിടിച്ചെന്ന മുംബൈ പോലീസിന്റെ  ഗുരുതര കണ്ടെത്തല്‍ ചാനല്‍ വ്യവസായ മേഖലയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....