എജിആർ കുടിശ്ശിക ; ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എ.ജി.ആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

എജിആർ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്.കുടിശ്ശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്. കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്.

എജിആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...