പഞ്ചാബില്‍ കോണ്‍ഗ്രസ്​ പരിപാടിയില്‍ പ​ങ്കെടുക്കാന്‍ പോയവരുടെ ബസ്​ അപകടത്തില്‍പ്പെട്ട്​ മൂന്ന്​ മരണം

For full experience, Download our mobile application:
Get it on Google Play

അമൃത്​സര്‍ : പഞ്ചാബില്‍ കോണ്‍ഗ്രസ്​ പരിപാടിയില്‍ പ​ങ്കെടുക്കാന്‍ പോയവരുടെ ബസ്​ അപകടത്തില്‍പ്പെട്ട്​ മൂന്ന്​ മരണം. നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. മോഗ ജില്ലയിലെ ​ലൊഹാര ഗ്രാമത്തിലായിരുന്നു അപകടം.

സ്വകാര്യ മിനി ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോണ്‍​ഗ്രസ്​ പാര്‍ട്ടി അധ്യക്ഷനായി നവ്​ജ്യോത്​ സിങ്​ സിദ്ധു സ്​ഥാനമേല്‍ക്കുന്നതിന്റെ ചടങ്ങില്‍ പ​ങ്കെടുക്കാന്‍ പുറപ്പെട്ടവരായിരുന്നു ഒരു ബസിലുണ്ടായിരുന്നവര്‍. ഈ ബസിലുണ്ടായിരുന്നവരാണ്​ മരിച്ചതെന്നാണ്​ വിവരം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്​ഥനായ ഹര്‍മന്‍ബിര്‍ സിങ്​ ഗില്‍ പറഞ്ഞു. മൂന്നു കോണ്‍ഗ്രസ്​ പ്രവര്‍ത്തകരാണ്​ മരിച്ചതെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ പറഞ്ഞു. പരിക്കേറ്റവര്‍ക്ക്​ വിദഗ്​ധ ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...