തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. തട്ടിപ്പ് പുറത്തുവന്ന 2018 മുതല്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയ സംഭവത്തില്‍ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറായത്. തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

മരിച്ചവരുടെ പേരില്‍ പോലും ഭാവനാത്മകമായി മെമ്പര്‍ഷിപ്പ് ഉണ്ടാക്കിയാണ് കോടികള്‍ നല്‍കിയത്. തട്ടിപ്പ് സംബന്ധിച്ച്‌ 2018-ല്‍ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. വായ്പ നല്‍കാമെന്നു പറഞ്ഞ് ഇവരുടെ ആധാരത്തിന്റെ കോപ്പി ബാങ്കിലെ തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. പിന്നാലെ മൂന്നു കോടിയുടെ വായ്പ അടച്ചില്ലെന്നു കാട്ടി ബാങ്ക് ഇവര്‍ക്ക് നോട്ടീസ് നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? തട്ടിപ്പ് ബോധ്യമായ കോടതി പരാതിക്കാരിക്ക് എതിരായ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്. സി.പി.എം ഏരിയാ- ജില്ലാ കമ്മിറ്റികളും മുന്‍ എം.പിയും മാറി മാറി അന്വേഷിച്ചപ്പോഴും കോടികളുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഒരു കുറ്റകൃത്യം നടന്നെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്താല്‍ മതിയോ?

നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ? നിങ്ങളുടെ പാര്‍ട്ടി എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി നേതൃത്വം നല്‍കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തെ ഈ തട്ടിപ്പ് വിവരം അറിയിച്ചോ? തട്ടിപ്പിനെ കുറിച്ച്‌ പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു.- വി.ഡി സതീശന്‍ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും പൂഴ്ത്തിവെച്ചു. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അന്വേഷണത്തിനു ശേഷവും 100 കോടിയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍.

യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകളില്‍ വലിയ അന്വേഷണമാണ്. രണ്ടു ലക്ഷം രൂപയുടെ പേരില്‍ തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. അതേസമയം കരുവന്നൂരില്‍ 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ട് അനങ്ങുന്നില്ല. സി.പി.എം തട്ടിപ്പിനെ ന്യായീകരിക്കരുത്. തട്ടിപ്പ് അറിഞ്ഞിട്ടും അതേ ഭരണസമിതിയെ മൂന്നു വര്‍ഷം തുടരാന്‍ അനുവദിച്ചു. തട്ടിപ്പ് അറിഞ്ഞിട്ടും അത് പൂഴ്ത്താന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? നിങ്ങള്‍ കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...